അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്

+മുംബൈ: ദുബായില്‍ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ശ്രീദേവിയുടെ കുടുംബാംഗങ്ങളും ഈ വിമാനത്തിലുണ്ടായിരുന്നു. 


ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരനും നടനുമായ അനില്‍ കപൂര്‍ മറ്റൊരു സഹോദരനായ സജീവ് കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ബോണി കപൂറിന്റെ മക്കളായ അര്‍ജുന്‍ കപൂറും, അനുഷുല കപൂറും ജാന്‍വിയും ഖുഷിയും വിമാനത്താവളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂറും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.