മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് അമ്മയേയും രണ്ടു കുഞ്ഞുങ്ങളേയും മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഫസല്‍ റഹ്മാന്റെ ഭാര്യ ജസീല, ഒന്നര വയസുള്ള ഇരട്ടക്കുട്ടികളായ ഫര്‍സാന, ഫര്‍ഹാന്‍ എന്നിവരാണ് മരിച്ചത്. കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്ന് ജസീല സ്വയം മണ്ണെയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌തശേഷം ജസീലയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുടുംബ പ്രശ്‌നങ്ങളാകാം കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.