കുഞ്ഞിനെ അടിച്ചും കഴുത്തറുത്തും കൊന്ന് മൃതദേഹം കഷണങ്ങളായി നുറുക്കി മൃതദേഹതത്തിനരികില്‍ ഉറങ്ങി അമ്മ
ദില്ലി: മാനസിക രോഗിയായ അമ്മ എട്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ചും കഴുത്തറുത്തും കൊന്ന് മൃതദേഹം കഷണങ്ങളായി നുറുക്കി. കൊലപ്പെടുത്തി കഷണങ്ങളാക്കിയ കുഞ്ഞിന്റെ മൃതദേഹത്തിനടുത്ത് ഇവര് ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദില്ലിയിലെ അമന് വിഹാറിന് സമീപമാണ് കഷണങ്ങളായി നുറുക്കിയ നിലയില് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ ഏഴും രണ്ടും വയസ്സുള്ള സഹോദരിമാര് മുത്തശ്ശിയെ കാണാന് പോയ സമയത്താണ് അമ്മ കുഞ്ഞിനെ കൊന്നുകളഞ്ഞത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ കുഞ്ഞിന്റെ അച്ഛനാണ് ഭാര്യ കുഞ്ഞിന്റെ മൃതദേഹത്തിന് സമീപം ഉറങ്ങുന്നത് കണ്ടത്. താന് ചെയ്തതെന്തെന്ന് തിരിച്ചറിഞ്ഞിട്ടും യാതൊരു കുറ്റബോധവും ഇല്ലാതെ കുഞ്ഞിന് സമീപം ഉറങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി. മാനസിക നില തെറ്റിയ ഇവര് ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്.
