പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന അമ്മ പ്രസവിച്ചത് ആണ്‍കുഞ്ഞിനെ പിന്നെ നടത്തിയത് ക്രൂരമായ കൊലപാതകം
അഹമ്മദാബാദ്: പെണ്കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന അമ്മ പ്രസവിച്ചത് ആണ്കുഞ്ഞിനെ. നിരാശയിലായ മാതാവ് പത്തുമാസംമാത്രമുള്ള കുഞ്ഞിനെ വീടിനുപുറത്തെ വെള്ളംനിറച്ച വീപ്പയില് മുക്കിക്കൊന്നു. കുരുന്നുകുരുതി നടത്തിയശേഷം കുട്ടിയെ കാണാതായെന്നുകാട്ടി അമ്മ വേദികതന്നെ പോലീസ് സ്റ്റേഷനില് പരാതിയും നല്കി. അഹമ്മദബാദിലാണ് സംഭവം അരങ്ങേറിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയമാണ് വേദിക ഉന്നയിച്ചത്. പരാതിപ്രകാരം അന്വേഷണം നടത്തിയ പോലീസ് പക്ഷേ, കള്ളി പൊളിച്ചു. പോലീസ് നായയെ ഉപയോഗിച്ചു നടത്തിയ തെരച്ചിലില് കുട്ടിയുടെ മൃതദേഹം വീട്ടുവരാന്തയിലെ വീപ്പയില് കണ്ടെത്തുകയായിരുന്നു. സംഭവത്തില് വേദികയെ ചോദ്യം ചെയ്തതോടെ മകനെ കൊന്നതു താന്തന്നെയാണെന്ന് അവര് സമ്മതിച്ചു.
ഇവരുടെ ആദ്യത്തെ കണ്മണി ആണ്കുഞ്ഞായിരുന്നു. രണ്ടാമതു ഗര്ഭിണിയായപ്പോള് മകളായിരിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വിധി മറിച്ചായിരുന്നു. തുടര്ന്നു കുഞ്ഞിനെ കൊല്ലാന് തീരുമാനിക്കുകയായിരുന്നെന്നുമാണു വേദികയുടെ കുറ്റസമ്മതം.
