മകളെ ബലാത്സംഗം ചെയ്തയാളെ പോലീസ് നോക്കില്‍നില്‍ക്കേ പൊതുജനമധ്യത്തില്‍ കൈകാര്യം ചെയ്ത് ഒരു അമ്മ

ഇന്‍ഡോര്‍ : മകളെ ബലാത്സംഗം ചെയ്തയാളെ പോലീസ് നോക്കില്‍നില്‍ക്കേ പൊതുജനമധ്യത്തില്‍ കൈകാര്യം ചെയ്ത് ഒരു അമ്മ. മധ്യപ്രദേശില്‍ നിന്നുള്ള ഈ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്ത്രീ യുവാവിനെ പലകുറി മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടിരിക്കുന്നത്

വിലങ്ങണിയിച്ച യുവാവിന്റെ ഇരു കവിളുകളിലും പര്‍ദ്ദയണിഞ്ഞ സ്ത്രീ മാറി മാറി അടിക്കുന്നുണ്ട്. സമീപത്തുള്ള പൊലീസുകാര്‍ കണ്ടുനിന്നതല്ലാതെ ഇത് തടസപ്പെടുത്തിയതുമില്ല. അറസ്റ്റ്‌ ചെയ്ത് എത്തിച്ചപ്പോഴാണ് മാതാവ് യുവാവിനെ തക്കരീതിയില്‍ കൈകാര്യം ചെയ്തത്. യുവാവ് തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീ കനത്ത പ്രഹരമേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.