തിരുവനന്തപുരം: ദിനം പ്രതിയുണ്ടാകുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ നാളെ പണിമുടക്കും. ടാക്സി വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ടെങ്കിലും പിഎസ്‍സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ചരക്കു ലോറികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.