കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുക്കുക.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുക്കുക. ടോമിൻ തച്ചങ്കരിയെ മാറ്റിയാണ് എംപി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്‌. 

നാലു മാസം മാത്രമാണ് ദിനേശിന് സർവ്വീസ് കാലാവധിയുള്ളത്. അതിനു ശേഷവും അദ്ദേഹത്തിന് തുടരാൻ സർക്കാർ തിരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനിടെ പിരിച്ചുവിട്ട താൽകാലിക കണ്ടക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകൽ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം രമ്യമായി പരിഹരിക്കാൻ സർക്കാരും മാനേജ്മെൻറും തയ്യാറാകണമെന്ന് താൽക്കാലിക കണ്ടക്ടർമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.