ബിജെപി ഇന്ന് (വെള്ളിയാഴ്ച) നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്ന് ബിജെപി. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഹര്‍ത്താലുമായി എല്ലാവരും സഹകരിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

തിരുവനന്തപുരം: ബിജെപി ഇന്ന് (വെള്ളിയാഴ്ച) നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്ന് ബിജെപി. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഹര്‍ത്താലുമായി എല്ലാവരും സഹകരിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഹര്‍ത്താല്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുണ്ടാക്കുമെന്ന് പാര്‍ട്ടിക്കറിയാം. എന്നാല്‍ കേരളം കാണാത്ത സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മനം നൊന്ത് അയ്യപ്പ ഭക്തന്‍ മരിക്കാനുണ്ടായ സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും ഇന്ന് ഹര്‍ത്താല്‍ നടക്കുമെന്നും മറ്റ് പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറ‍ഞ്ഞു.

ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹരമിരിക്കുന്ന സെക്രട്ടേറിയേറ്റിന് മുമ്പിലെ പന്തലിന് സമീപം വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീകൊളുത്തി മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ബിജെപി ഇന്ന് ഹര്‍ത്താല‍് ആചരിക്കുന്നത്. വേണുഗോപാലന്‍ നായരുടെ മരണം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്ന് ബിജെപി ആരോപിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.