കൊച്ചി: കോഴ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന ജന സെക്രട്ടറിഎം.ടി.രമേശ്.ആരില്‍ നിന്നും പണം വാങ്ങുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് നേരത്തെ പ്രതികരിക്കാതിരുന്നത്. ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും എം.ടി.രമേശ് കൊച്ചിയില്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഉടമകളുമായി വ്യക്തിപരിചയം പോലുമില്ലെന്നും എംടി രമേശ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. അതിനെപറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. കോര്‍കമ്മിറ്റി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു നഴ്‌സറി സ്‌കൂള്‍ പോലും നിര്‍മ്മിക്കാന്‍ സാധിക്കാത്തവനാണ് താനെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ട് ചില ആളുകള്‍ തന്നെ ഒന്നര മാസം മുന്‍പ് കാണുവാന്‍ വന്നിരുന്നു. എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് നല്ലരീതിയില്‍ പിരിയുകയായിരുന്നു. അത്തരം കാര്യങ്ങള്‍ കോടതിക്കോ മറ്റും മാത്രമെ നടക്കു. അതിനാല്‍ തന്നെക്കൊണ്ട് അത് നടക്കില്ലെന്ന് പറഞ്ഞ് തിരികെ അയക്കുവായിരുന്നുവെന്നും എംഡി രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റപ്പെടുത്തുവാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
