.കോഴിക്കോട്ടെ കൊട്ടാരം റോഡിലെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടാണ് എംടി ഇക്കാര്യം പറഞ്ഞത്.
നോട്ട് പ്രതിസന്ധിയെ കുറിച്ച് പ്രസ്താവന നടത്തിയ എം ടിക്കുനേരെയുണ്ടായ ബിജെപിയുടെ കടന്നാക്രമണത്തെ അപലപിക്കാനും, എം ടിക്ക് ഐകദാര്‍ഢ്യം അറിയിക്കാനുമാണ് ചെന്നിത്തല എത്തിയത്.ഇതിന് മറുപടിയായാണ് എം.ടി നിലപാട് ആവര്‍ത്തിച്ചത്.
നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ എം ടിയെ കടന്നാക്രമിച്ചത്. ഏറെ വിവാദമായ സംഭവം ബിജെപിയെ വെട്ടിലാക്കി., സികെ പദ്മനാഭനെപ്പോലെ ഒരു വിഭാഗം നേതാക്കള്‍ എ എന്‍ രാധാകൃഷ്ണനെ തള്ളിപ്പറയുകയും ചെയ്തു.കേരളം ഒന്നടങ്കം എംടിയെ പിന്തുണച്ചു. നോട്ട് പ്രതിസന്ധിയില്‍ തന്റെ നിലപാടിന് മാറ്റമില്ലെന്ന് ഇന്ന് ഒരിക്കല്‍ കൂടി എം ടി വ്യക്തമാക്കുകയായിരുന്നു.
