കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസ്സാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിസ്സാമിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്.

ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ വന്ന ഹര്‍ജി പരിഗണിച്ചാണ് കോടതി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇത് ചന്ദ്രബോസ് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിസ്സാം രക്ഷപ്പെടാന്‍ പുതിയ തന്ത്രം എടുത്തതാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

നിസ്സാമിന്‍റെ ഭാര്യയോ അടുത്ത ബന്ധുക്കളോ ആവശ്യപ്പെടാത്ത കാര്യം ഹര്‍ജിയായി കോടതിയില്‍ എത്തിച്ചത് നിസ്സാമിന്‍റെ ഒരു അകന്ന ബന്ധുവായിരുന്നു.