കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യവസായി നിഷാം പുതിയ തന്ത്രവുമായി ഹൈക്കോടതിയിൽ. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച് വിട്ടയക്കണമെന്നുമാണ് ആവശ്യം.

Add Asianetnews as a Preferred SourcegooglePreferred

സെഷൻസ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈക്കോടതിയിൽ സമർപ്പിച്ചത്.സെഷൻസ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിഷാം നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ ഹൈക്കോടതിയുടെ മൂന്ന് ബെഞ്ചുകൾ പിൻമാറിയിരുന്നു. ഇത് നാലാം ബെഞ്ചാണ് അപ്പീലും പുതിയ അപേക്ഷയും പരിഗണിക്കുന്നത്.