കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ജലീലിനെ മാറ്റി നിർത്തി വേണം അന്വേഷണമെന്നും മുല്ലപ്പള്ളി
കോഴിക്കോട്: മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ടെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.
കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ജലീലിനെ മാറ്റി നിർത്തി വേണം അന്വേഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
