കോഴിക്കോട് വടകരയിൽ തുടരുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വടകരയിൽ ഉപവാസമനുഷ്ഠിക്കും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ഉപവാസം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട്: കോഴിക്കോട് വടകരയിൽ തുടരുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വടകരയിൽ ഉപവാസമനുഷ്ഠിക്കും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ഉപവാസം. സ്വസ്ഥം വടകരയെന്ന് പേരിട്ടിരിക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കൺവീനർ ബെന്നി ബഹ്‍നാൻ, കെ. മുരളീധരൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ ഏതാനും നാളുകളായി തുടരുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി സിപിഎം, ബിജെപി പ്രവർത്തകർക്കെതിരെ ഇതിനോടകം പൊലീസ് കേസെടുത്തിട്ടുണ്ട്.