ദില്ലി: വ്യവസായി വിജയ് മല്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി അനുമതി നല്‍കി. മല്യയുടെ വിദേശത്തെ സ്വത്തുകളെ പറ്റി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.