മുംബൈ: ഒബിസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുംബൈയില്‍ ദലിതനായ 15 വയസുകാരനെ അടിച്ചുകൊന്നു.
സ്വപ്നില്‍ സോനാവാനെന്ന ഏഴാം തരം വിദ്യാര്‍ത്ഥിയെയാണ് വീട്ടില്‍നിന്നും വിളിച്ച്‌കൊണ്ടുവന്നു ഓട്ടോറിക്ഷയില്‍ കയറ്റി പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ മര്‍ദിച്ചു കൊന്നത്. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ജ്യേഷ്ഠന്‍മാരെയുമടക്കം ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം.
