പരീക്ഷണപ്പറക്കലിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യു.വൈ ഏവിയേഷൻ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നാരോപണം
മുംബൈ: മുംബൈയിലെ വിമാനാപകടവുമായി ബന്ധപ്പെട്ട് വിമാന കമ്പനിയായ യുവൈ ഏവിയേഷനെതിരെ ഗുരുതര ആരോപണങ്ങൾ. ഡിജിസിഎ യുടെ അനുമതിയില്ലാതെയും, മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഇന്നലെ പരീക്ഷണപ്പറക്കൽ നടത്തിയതെന്നാണ് ആരോപണം.
മതിയായ അനുമതികൾ ഇല്ലാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാതെയുമാണ് വിമാനം പരീക്ഷണപ്പറക്കലി നിറക്കിയത് എന്ന ഗുരുതര ആരോപണമാണ് ഉടമകളായ യുവൈ ഏവിയേഷനെതിരെ ഉയർന്നിരിക്കുന്നത്. 2014ൽ അപകടത്തെ തുടർന്ന് കേടുപാടുകൾ പറ്റിയ വിമാനം യു.പി സർക്കാരിൽ നിന്നാണ് യുവൈ ഏവിയേഷൻ വാങ്ങിയത്. ഡിജിസിഎ യുടെ അനുമതിയില്ലാതെയാണ് പരീക്ഷണ പറക്കൽ നടത്തിയതെന് മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി കീർത്ത് സോമയ്യ ആരോപിച്ചു.സംഭവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തമെന്ന് ആവശ്യവുമായി സോമയ്യ കേന്ദ്രർക്കാരിന് കത്ത് അയച്ചു.
കൂടാതെ വിമാനത്തിൻ യുപി സർക്കാരിന്റെ ചിഹ്നം ഉപയോഗിച്ചതിനെതിരെ യു പി സർക്കാരും പരാതി നൽകിയിട്ടുണ്ട്. നേരത്തെ കമ്പനിയുടെ വിമാനങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്ന് സർക്കാർ ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് യുവൈ ഏവിയേഷൻ രംഗത്ത് എത്തി. എല്ലാ അനുമതികളും പരീക്ഷണപ്പറക്കലിനു മുൻപ് നേടിയിരുന്നു എന്ന് കമ്പനിയുടെ വിശദീകരണം.
