ചിരിച്ചാലും വേണ്ടൂല, സീറ്റ് ബെല്‍റ്റ് ഇട്ടേ പറ്റൂ; വേറിട്ട മാതൃകയുമായി മുംബൈ പൊലീസ്
മുംബൈ: സുരക്ഷിതമായ യാത്ര ലഭിക്കാന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പലരീതിയിലും ആളുകളെ ബോധവല്ക്കരിക്കാന് ശ്രമിച്ചിട്ടും കാര്യമായ മാറ്റമൊന്നും കാണാതായതോടെയാണ് ബോധവല്ക്കരണത്തിന് വേറിട്ട മാതൃകകള് സ്വീകരിച്ചിരിക്കുകയാണ് മുംബൈ പോലീസ്. സമൂഹ മാധ്യമങ്ങളിലെ തുടര്ച്ചയായ ഇടപെടലുകളും ബോധവല്ക്കരണ സന്ദേശങ്ങള് യുവജനങ്ങളിലെത്തിക്കുന്നതിലും ഏറെ ശ്രദ്ധ ചെലുത്തുന്നതില് നേരത്തെ തന്നെ പ്രശസ്തരാണ് മുംബൈ പൊലീസ്.
പറഞ്ഞിട്ട് അനുസരിക്കാത്ത ചില കാര്യങ്ങള് അനുസരിപ്പിക്കാന് ഇത്തവണ മുംബൈ പൊലീസ് തിരഞ്ഞെടുത്ത മാര്ഗം ഏവരെയും ചിരിപ്പിക്കും, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യും.സീറ്റ് ബെല്റ്റ് ധരിക്കുകയെന്നത് ഡ്രൈവര്ക്ക് മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ അതും പൊലീസ് ചെക്കിങ് ഉണ്ടെങ്കില് മാത്രം എന്നതിനെയാണ് മുംബൈ പൊലീസ് പൊളിച്ചടുക്കിയിരിക്കുന്നത്.
ഏതായാലും മുംബൈ പൊലീസിന്റെ സന്ദേശം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങള് ഏറ്റെടുത്ത് കഴിഞ്ഞു.
