മുനമ്പം വഴിയുള്ള മനുഷ്യക്കടത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ തിരിച്ചറിഞ്ഞ രണ്ട് പേരില്‍ ഒരാളായ ശ്രീകാന്തൻ കൊടുങ്ങല്ലൂരിൽ താമസിച്ചത് ഇന്ദ്രപ്രസ്ഥം ഹോട്ടലില്‍. ചാത്തന്‍സേവക്ക് വന്നതാണ് എന്നാണ് ഇയാള്‍ ഹോട്ടലില്‍ ഉള്ളവരെ ധരിപ്പിച്ചിരുന്നത്.
കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ തിരിച്ചറിഞ്ഞ രണ്ട് പേരില്‍ ഒരാളായ ശ്രീകാന്തൻ കൊടുങ്ങല്ലൂരിൽ താമസിച്ചത് ഇന്ദ്രപ്രസ്ഥം ഹോട്ടലില്‍. ചാത്തന്‍സേവക്ക് വന്നതാണ് എന്നാണ് ഇയാള്‍ ഹോട്ടലില്‍ ഉള്ളവരെ ധരിപ്പിച്ചിരുന്നത്. ഹോട്ടലില്‍ ഉള്ളവരോട് ചാതത്ന്‍ സേവ നടത്തുന്ന സ്ഥലങ്ങളെക്കുറിച്ചും ഇയാള്‍ തിരക്കിയിരുന്നു. കുടുംബമെന്ന് കരുതുന്നവര്‍ക്ക് ഒപ്പമാണ് എത്തിയത്. തമിഴിലായിരുന്നു സംസാരമെന്നും ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു.
