മ്യൂണിക്ക്: ജര്‍മനിയിലെ മ്യൂണിക്കില്‍ അജ്ഞാതനായ തോക്കുധാരി വെടിവെച്ചതായി റിപ്പോര്‍ട്ട്. ഒളിംപിയ ഷോപ്പിംഗ് മാളില്‍ നടന്ന വെടിവെയ്പ്പില്‍ നിരവധിപേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രാദേശികസമയം നാലുമണിയോടെയാണ് ആക്രമണം. ആരാണ് അക്രമണം നടത്തിയത് എന്നതിനെക്കുറിച്ചും സൂചനയൊന്നും നല്‍കാന്‍ ജര്‍മന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് ഷോപ്പിംഗ് മാളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
