Asianet News MalayalamAsianet News Malayalam

മൂന്നാര്‍; തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം

Munnar encroachment all party meet today
Author
Thiruvananthapuram, First Published May 7, 2017, 1:59 AM IST

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച  സര്‍വ്വകക്ഷിയോഗം ഇന്ന് തലസ്ഥാനത്ത് നടക്കും. മൂന്നാറിനെ ചൊല്ലി എല്‍ഡിഎഫിലും പുറത്തും  തര്‍ക്കം തുടരുന്നതിനിടെയാണ് സര്‍വ്വകക്ഷിയോഗം.ഒഴിപ്പിക്കലില്‍ സിപിഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ യോഗം എടുക്കുന്ന തീരുമാനം ഏറെ നിര്‍ണ്ണമായകമാണ്. എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകനക്കമുള്ളവര്‍ ഉള്‍പ്പെട്ട കയ്യേറ്റങ്ങളുടെ പട്ടികയാണ് ഇടുക്കി ജില്ലാ ഭരണകൂടം സര്‍ക്കാറിന് നല്‍കിയത്.

സമവായത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ എന്ന മുഖ്യമന്ത്രിയുടെ നിലപാട് സിപിഐക്ക് സ്വീകാര്യമല്ല. ഒഴിപ്പിക്കാനിറങ്ങിയ റവന്യു ഉദ്യോഗസ്ഥ‌ക്കെതിരെ ആഴ്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എംഎം മാണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിലും സിപിഐക്ക് അതൃപ്തിയുണ്ട്. സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് സിപിഎം നേതാക്കളുടെ കയ്യേറ്റത്തിന് വിവരങ്ങളണ് പുറത്തുവന്നത്. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമിക്ക് വ്യാജപട്ടയമാണെന്ന് റവന്യുമന്ത്രി തന്നെ രേഖാമൂലം വ്യക്തമാക്കിക്കഴിഞ്ഞു.

ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ 154 കയ്യേറ്റക്കാരുടെ പട്ടികയില്‍ മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലിജീഷഅ ലംബോധരന്റെയുംസിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം  ആല്‍ബിന്റേയും പേരുണ്ട്. പാര്‍ട്ടിക്കാരുടെ വന്‍കിട കയ്യേറ്റത്തില്‍ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കുമെന്നുള്ളത് എല്ലാവരും ഉറ്റുനോക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കലില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഐയുടേയും പ്രതിപക്ഷത്തിന്റെയും നിലപാട്.

10 സെന്റില്‍ താഴെയുള്ള ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിവാക്കണമെന്ന നിലപാട് സിപിഎമ്മിനുണ്ട്. രാവിലെ പതിനൊന്നിന് പരിസ്ഥിതി പ്രവര്‍ത്തകരുമായി 12 ന് മാധ്യമപ്രവര്‍ത്തകരുമായും മൂന്നിന് മത മേലധ്യക്ഷന്മാരുമായും അഞ്ചിന് രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുമായാണ് ചര്‍ച്ച.

Follow Us:
Download App:
  • android
  • ios