മൂന്നാര്‍ ട്രാഫിക് പൊലീസിന്‍റെ വണ്ടിയോടിക്കാനാളില്ല

ഇടുക്കി: വിനോദ സഞ്ചാരം മൂലം തിരക്കേറിയ മൂന്നാറില്‍ സാഹചര്യത്തില്‍ മൂന്നാര്‍ ട്രാഫിക് പൊലീസിന്‍റെ വണ്ടി ഓടാന്‍ വാടകയ്ക്ക് ആളെ വിളിയ്ക്കേണ്ട അവസ്ഥ. സീസണ്‍ എത്തിയാല്‍ ഗതാഗതകുരുക്ക് അതിരൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മൂന്നാറില്‍ കഴിഞ്ഞ നാല്‍പ്പത് ദിവസങ്ങളായി വണ്ടി ഓടിക്കാന്‍ ആളില്ല. വാഹനം ഓടിക്കാന്‍ ആളില്ലതായതോടെ ട്രാഫിക് എസ്.ഐ തന്നെ വണ്ടി ഓടിച്ചു നടക്കേണ്ട അവസ്ഥയാണുള്ളത്. 

ഇതു മൂലം അനുദിന ഉത്തരവാദിത്വ നിര്‍വ്വഹണം പോലും തടസ്സപ്പെടുകയാണ്. ഒരാഴ്ചക്കിടെ മൂന്നാര്‍ സന്ദര്‍ശിച്ച് അരലക്ഷത്തിലധികം സഞ്ചാരികളാണ്. പലയിടങ്ങളില്‍ അലഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയതും ഇത്തരം സ്ഥലങ്ങളില്‍ പൊലീസിന്റെ സാനിധ്യമില്ലാതായും ഗതാഗത കുരുക്കിന് കാരണമായി. മൂന്നാര്‍ എ.ആര്‍ ക്യാമ്പില്‍ പൊലീസുകാരുണ്ടെങ്കിലും സ്‌റ്റേഷന്‍ ഡ്യൂട്ടിക്കായി വിട്ടുനല്‍കുന്നതിന് അധിക്യതര്‍ തയ്യറാകുന്നില്ല. കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം നാലുപേര്‍ മാത്രമാണ് സ്‌പെഷില്‍ ഡ്യൂട്ടിയെന്ന പേരില്‍ എത്തിയത്. 

സഞ്ചാരികള്‍ എണ്ണം കൂടുംമ്പോഴും ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങല്‍ നല്‍കുന്നതിന് ടൂറിസം പൊലീസിനെ നിയമിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പൊലീസുകാരുടെ എണ്ണം വര്‍ദ്ധിച്ചാന്‍ ഇത്തരം പൊലീസുകാരുടെ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ പറയുന്നത്. ടൂറിസം സീസണില്‍ തിരിക്ക് നിയന്ത്രിക്കുന്നതിനായ് എല്ലാ വിധ തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് ഉദ്യോഗസ്ഥരും വകുപ്പുകളും വ്യക്തമാക്കുന്നുണ്ടങ്കില്‍ അത്ര സുഗമമായല്ല കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. 

വിവിധ വകുപ്പുകളില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ലാക്കതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. തിരക്കേറുന്നതോടെ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന വിഭാഗമാണ് ട്രാഫികി പോലീസ്. എന്നാല്‍ തിരക്കേറിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ ആവശ്യത്തിന് പൊലീസുകാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.