മൂന്നാര്‍: മൂന്നാര്‍ ഇരട്ടക്കൊലപാതകക്കേസില്‍ മൂന്നാര്‍ സ്വദേശി ചെല്ലദുരെ പിടിയില്‍. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട എസ്റ്റേറ്റ് മണി കൊല നടത്തിയതെന്നാണ് മൊഴി. ചെല്ലദുരൈയും ഭാര്യയും നടത്തി വന്ന മദ്യവില്‍പന പല തവണ എക്സൈസിലും പോലീസിലും അറിയിച്ചതിനാണ് ശരവണനെയും ജോണിനെയും കൊലപ്പെടുത്തിയത്. മണിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുത്തിരുന്നു
ഇക്കഴിഞ്ഞ 14ന് രാത്രിയാണ് എല്ലപ്പെട്ടി സ്വദേശികളായ ഓട്ടോഡ്രൈവര്‍മാര്‍ ശരവണനെയും ജോണ്‍ പീറ്ററിനെയും ബോഡിമേട്ടിന് സമീപമുള്ള മണപ്പെട്ടിയില്‍ വച്ച് കൊലപ്പെടുത്തിയത്.
മൂന്ന് ദിവസത്തിന് ശേഷം മണി ഉത്തമപാളയം കോടതിയില്‍ കീഴടങ്ങി. സംസാരത്തിനിടെ പ്രകോപിതനായ താന്‍ ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് മണിയുടെ മൊഴി. അതേസമയം മണിയുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് സംശയിക്കുന്നുണ്ട്.
