തലസ്ഥാനത്തെ ഞെട്ടിച്ച് അരുംകൊല. ക്ലിഫ് ഹൗസിന് സമീപം നന്ദന്‍കോടുള്ള വീട്ടില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് വെട്ടിനുറുക്കി ചാക്കില്‍കെട്ടിയ നിലയിലുമാണഅ കണ്ടെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ക്ലിഫ് ഹൗസിന് സമീപത്തെ ബെയ്ന്‍സ് കോമ്പൊണ്ടിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അരും കൊലയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച പ്രൊഫ. രാജ തങ്കപ്പന്‍ ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കാരല്‍. ബന്ധു ലതിക എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും മറ്റൊന്ന് ചാക്കില്‍ കെട്ടിയ നിലയിലുമായിരുന്നു.
രാജ തങ്കപ്പന്‍ ജീന്‍ പത്മ ദമ്പതികളുടെ മകന്‍ സിദാല്‍ ജീന്‍ രാജ ഒളിവിലാണ്. സിദാലാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹള്‍്ള്‍ വെട്ടിനുറുക്കി ഘട്ടം ഘട്ടമായി കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുടുംബാംഗങ്ങള്‍ കന്യാകുമാരിയില് യാത്ര പോയതായി തെറ്റായ വിവരമാണ് സിദാല്‍ അയല്‍വാസികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടുന്നതായും അയല്‍വാസികള്‍ മൊഴി നല്‍കി,
അയല്‍വാസികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സെഡാലിന് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഓസ്‍ട്രേലിയയില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയ സിഡാല്‍ 2009ലാണ് കുടുംബത്തിനൊപ്പം നന്ദന്‍കോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയത്
