തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാള സ്വദേശി ഇമ്മാനുവല്‍, ഭാര്യ മേഴ്സി എന്നിവരാണ് മരിച്ചത്. രാവിലെ അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉടൻ പൊലീസില്‍ വിവരമറിയിച്ചു.
എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുളള ഒരു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ഇമ്മാനുവലിൻറെ അമിത മദ്യപാനം ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
