ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. മലയടി പുളിമൂട് സ്വദേശി അനസിനാണ് പരിക്കേറ്റത്. പടക്കം എറിഞ്ഞശേഷം കാറില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു

ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ടിപ്പര്‍ ലോറിയുടെ ഡ്രൈവറായ അനസുമായി വ്യക്തിവൈരാഗ്യമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമികമായി പറയുന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത്അന്വേഷണം തുടങ്ങി.