തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിസംഘം പൊലീസ് പിടിയില്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഉച്ചക്കടയ്ക്ക് സമീപം പയറ്റുവിളയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

പയറ്റുവിള സ്വദേശികളായ ബിജു,സതീഷ് എന്നിവരെ ആറംഗ സംഘം ആക്രമിച്ചത്. മണല്‍കടത്തുസംഘമായ ഇവരോട് നേരത്തെ ഇരുവരും പലതവണ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്‍മേലുളള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പയറ്റുവിള സ്വദേശികളായ രാഹുല്‍, ദീപു, ബിജു, ചന്തു, മനോജ്, ബിനു, എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്
ആയുധങ്ങളുമായി വന്ന സംഘം ബിജുവിനെയും സതീഷിനെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.