നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ കുറ്റം സമ്മതിച്ചതായി ഡിസിപി. ഇന്ന് വൈകീട്ടാണ് കേദൽ പൊലീസിന്റെ പിടിയിലായത്.

തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദലിന്റെ അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയുകയായിരുന്നു. കത്തിക്കുന്നതിനിടെ കേദലിനും പൊള്ളലേറ്റിരുന്നുവെന്നും കേദൽ മതിൽ ചാടി രക്ഷപ്പെട്ടുവെന്നും അയൽവാസി മൊഴി നല്‍കിയിരുന്നു. ഇതേത്തുടർന്ന് ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള- തമിഴ്നാട് അതിർത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേദലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ അടങ്ങിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.