ജയില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രണം വാര്‍ഡന്‍റെ തലയടിച്ച് പൊട്ടിച്ചു ഒരാളുടെ വാരിയെല്ലിന് പൊട്ട്

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ വാർഡന്‍റെ തലയടിച്ചു പൊട്ടിച്ചു. ആക്രമണത്തില്‍ വാര്‍ഡനും ജയില്‍ ജീവനക്കാരനും പരിക്കേറ്റു. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന കുട്ടി പ്രിന്‍സ് എന്ന തടവുകാരനാണ് വിലങ്ങുകൊണ്ടു വാർഡന്റെ തലയടിച്ചു പൊട്ടിച്ചത്. ജയിൽ ജീവനക്കാരെ ആക്രമിച്ചതിന്റെ പേരിൽ ജില്ലാ ജയിലിൽനിന്നു സെൻട്രൽ ജയിലിലേക്കു മാറ്റിയ തടവുകാരനാണ് പ്രിൻസ്.

ണ്ടംഡ് സെല്ലിനു മുന്നിൽ ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. സഹതടവുകാരനെ ആക്രമിക്കുന്നത് കണ്ട് വിലങ്ങുമായെത്തിയ സുധീറിനെ വിലങ്ങ് പടിച്ച് വാങ്ങ പ്രിന്‍സ് തലയ്ക്കടിക്കുകയായരുന്നു. തടയാനെത്തിയ ആലപ്പുഴ സ്വദേശി ശ്യാംകുമാറെന്ന ജീവനക്കാരന്‍റെ നെഞ്ചില്‍ ചവിട്ടി. നിലത്ത് വീണ് ഇയാളുടെ വാരിയെല്ലിന് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച ശേഷം ഇയാൾ വധഭീഷണി മുഴക്കിയതായി ജയിൽ ജീവനക്കാർ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.