ശ്രീജിത്തിന്റെ ഭാര്യയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും വരാപ്പുഴ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം സർക്കാർ എതിർത്തേക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, പൊലീസുകാർ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

എ.വി.ജോര്‍ജ്ജിനെ പിടികൂടണമെന്ന ആവശ്യത്തിലുറച്ച് നില്‍കുകയാണ് ശ്രീജിത്തിന്‍റെ കുടുംബം. പ്രതിപക്ഷ രമേശ് ചെന്നിത്തല ആരോപിച്ചതുപോലെ കേസിന് പിന്നാലെ വലിയ സഖാവ് ആരെന്ന് അറിയുന്നത് എവി ജോർജിനാണ്. അതിനാലാണ് എവി ജോർജിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ഇന്നലെ പറഞ്ഞിരുന്നു.