Asianet News MalayalamAsianet News Malayalam

ദേശാഭിമാനി ജീവനക്കാരന്‍റെ കൊലപാതകം: ഭാര്യയ്ക്കും കാമുകനുമുള്ള ശിക്ഷ ഇന്ന് വിധിക്കും

വല്ലാര്‍പാടം കണ്ടൈനര്‍ റോഡില്‍ വച്ച് 2012 ഡിസംബര്‍ രണ്ടിന് ദേശാഭിമാനി ജീവനക്കാരന്‍ മോഹന്‍ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമ, കാമുകന്‍ ഗിരീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. സീമയ്ക്കെതിരെ ചുമത്തിയ പ്രേരണക്കുറ്റവും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 

murder of deshabhimani staff
Author
Kochi, First Published Sep 29, 2018, 5:28 AM IST

കൊച്ചി: ദേശാഭിമാനി ജീവനക്കാരന്‍ പി.കെ. മോഹന്‍‌ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് പറവൂര്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും.

വല്ലാര്‍പാടം കണ്ടൈനര്‍ റോഡില്‍ വച്ച് 2012 ഡിസംബര്‍ രണ്ടിന് ദേശാഭിമാനി ജീവനക്കാരന്‍ മോഹന്‍ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമ, കാമുകന്‍ ഗിരീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. സീമയ്ക്കെതിരെ ചുമത്തിയ പ്രേരണക്കുറ്റവും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 

എറണാകുളം പെന്‍റാ മേനകയിലെ അടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു സീമയും ഗിരീഷും. പ്രണയത്തിലായ ഇരുവരും ചേര്‍ന്നാണ് മോഹന്‍ദാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊല നടന്ന രാത്രി വീട്ടില്‍ നിന്നിറങ്ങിയ മോഹന്‍ദാസിനോട് പാതാളം ജംക്ഷനില്‍ കാത്തു നില്‍ക്കുന്ന ഗീരീഷിനെ അമൃത ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് ഭാര്യ നിര്‍ദ്ദേശിച്ചു. 

യാത്രയ്ക്കിടെ ആളൊഴിഞ്ഞ കണ്ടൈനര്‍ റോഡില്‍ വച്ച് മോഹന്‍ദാസിനെ ക്ലോറോഫോ മണപ്പിച്ച് ബോധരഹിതനാക്കാന്‍ നോക്കി. കുതറി ഓടിയ മോഹന്‍ദാസിന്‍റെ കഴുത്ത് അറുത്തു. മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് ബൈക്കെടുത്തു പോയി. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയത്. വിശദപരിശോധനയില്‍ കഴുത്തിലേറ്റ മുറിവ് മരണകാരണമായെന്ന് വ്യക്തമായതോടെയാണ് അന്വേഷണം സീമയിലേക്കെത്തുന്നതും ഗീരീഷും സീമയും വലയിലാവുന്നതും.

Follow Us:
Download App:
  • android
  • ios