ഗുണ്ടാകുടിപ്പകയാണ് ജെറ്റ് സന്തോഷ് വധത്തിന് ഇടയാക്കിയത്. എതിര്‍ ചരിയില്‍പ്പെട്ട ഗുണ്ടകള്‍ മലയിന്‍കീഴിലുളള ബാര്‍ബര്‍ഷോപ്പില്‍ നിന്നും സന്തോഷിനെ ബലമായി പിടിച്ചിറക്കി വാഹനത്തില്‍ കയറ്റി. വതുകൈയും കാലും വെട്ടിമാറ്റി ഓട്ടോ റിക്ഷയില്‍ ഉപേക്ഷിക്കുകയായിരുന്നു. 2004 നവംബര്‍ 22ന് സംഭവത്തില്‍ 9 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി. 

കേസിലെ ഒന്നാം പ്രതി അനില്‍കുമാര്‍, ഏഴാം പ്രതി സോജു എന്നു വിളിക്കുന്ന അജിത് കുമാര്‍ എന്നിവരെ കോടതി വധശിക്ഷക്കു വിധിച്ചു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരും ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു.

അപൂര്‍വ്വങ്ങളില്‍ അപൂവ്വമായ കേസായി കണ്ട് പരമാവധി ശിക്ഷ നല്‍ണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ ലഭിച്ചാല്‍ അപ്പീല്‍പോകാന്‍ എളുപ്പമാകുമെന്നായിരുന്നു സോജുവിന്റഎ അഭിഭാഷകന്റഎ പ്രതികരണം. ബിനുകുമാര്‍, സുരേഷ് കുമാര്‍, ഷാജി, ബിജു, കിഷോര്‍ എന്നീ പ്രതികള്‍ക്ക് ജഡ്ജി കെ.പി.ഇന്ദിര ജീവപര്യന്തം ശിക്ഷവിധിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ വെറുവിട്ടു.