ദില്ലി: മുത്തലാഖ് ജാമ്യാമില്ലാ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്. മുസ്ലീം വ്യക്തി നിയമങ്ങള്‍ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചന ശേഷം സ്‌ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനുളള അര്‍ഹതയുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു.