ഇതരസമുദായത്തില്‍പ്പെട്ട യുവതിയോടൊപ്പം കണ്ടതിന്  ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 24-ക്കാരന് ക്രൂരമര്‍ദ്ദനം. 

കാണ്‍പൂര്‍: ഇതരസമുദായത്തില്‍പ്പെട്ട യുവതിയോടൊപ്പം കണ്ടതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 24-ക്കാരന് ക്രൂരമര്‍ദ്ദനം. അക്രമികള്‍ തന്നെ പകര്‍‌ത്തിയ വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തായത്. അക്രമികള്‍ യുവതിയെ കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മുസ്ലീം യുവാവ് ഇതരസമുദായത്തില്‍പ്പെട്ട യുവതിയെ കാണാന്‍ റെയില്‍വെ സ്റ്റേഷനില്‍ പോയതിനാണ് പ്രദേശത്തുളളവര്‍ യുവാവിനെ മര്‍ദ്ദിച്ചത്. 

ഹിന്ദുവായ യുവതിയുമായുളള ബന്ധം എന്തെന്നും അക്രമികള്‍ ആരാഞ്ഞു. തനിക്ക് യുവതിയെ കഴിഞ്ഞ മൂന്ന് വര്‍‌ഷമായി അറിയാമെന്ന് യുവാവ് പറ‍ഞ്ഞത് അക്രമികളെ പ്രകോപിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. അതേസമയം, തന്നെ അക്രമിച്ചത് തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകരാണെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.