ദില്ലി: യത്തീംഖാനകളും ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യണം. മാർച്ച് 31നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാനത്തെ എല്ലാ അനാഥാലങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും നിയമപ്രകാരം രജിസ്റ്റർ ചെയ്യണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ് അവസാനത്തോടെ ഡാറ്റബേസ് സമർപ്പിക്കണം. യത്തീംഘാനകൾക്ക് ഇളവ് നൽകാൻ കഴിയുമോയെന്ന് പിന്നീട് പരിഗണിക്കും എന്നും കോടതി വ്യക്തമാക്കി. എങ്കിലും നിലവിൽ രാജിസ്ട്രേഷനിൽ ഇളവ് നൽകാൻ ആകില്ല. ഓർഫനേജ് നിയമ പ്രകാരവും ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങൾ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ അനാഥാലങ്ങൾക്ക് കോടതി നിർദ്ദേശം.