Asianet News MalayalamAsianet News Malayalam

സ്കൂള്‍ സമയത്ത് മുസ്ലീം അധ്യാപകരെ ജുമാ നമസ്ക്കാരത്തിന് വിടാന്‍ കഴിയില്ലെന്ന് ദില്ലി ഗവണ്‍മെന്‍റ്

  • ജുമാ നമസ്ക്കാരം
  • സ്കൂള്‍ സമയത്ത് ജുമാ നമസ്ക്കാരത്തിന് പോകാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Muslim teachers are not allowed to go for Juma prayers in school time

ദില്ലി: സ്കൂള്‍ സമയത്ത് മുസ്ലീം അധ്യാപകരെ ജുമാ നമസ്ക്കാരത്തിന് വിടാന്‍ കഴിയില്ലെന്ന് ദില്ലി ഗവണ്‍മെന്‍റ് ന്യൂനപക്ഷ കമ്മീഷനോട് പറഞ്ഞു. അധ്യാപകര്‍ വെള്ളിയാഴ്ചകളില്‍  ക്ലാസിന് ഇടയില്‍ ജുമാനമസ്ക്കാരത്തിന് പോകുന്നത് കുട്ടികളെ ബാധിക്കുമെന്ന് ദില്ലി ഗവണ്‍മെന്‍റിലെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സറഫുള്‍ ഇസ്ലാം ഖാന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.എന്‍ടിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമം മാറ്റാന്‍ പറ്റില്ലെന്നും ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ക്ലാസിനായി 12.45 ന് എല്ലാ അധ്യാപകരും സ്കൂളില്‍ എത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞതായി ഖാന്‍ പറഞ്ഞു. വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിന് പോകാനുള്ള അനുമതിക്കായി അധ്യാപകര്‍ കമ്മീഷനെ സമീപിച്ചിരുന്നതായും ഇതേതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെയും മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെയും പ്രതികരണം തേടുകയായിരുന്നെന്നും കമ്മീഷന്‍ പറഞ്ഞു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പ്രതികരണത്തിനും കൂടി കാത്തുനില്‍ക്കുകയാണ് കമ്മീഷന്‍.

Follow Us:
Download App:
  • android
  • ios