കോഴിക്കോട്: നാദാപുരത്തിനടുത്ത് പയന്തോങ്ങില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലാച്ചി പയന്തോങ്ങിലെ മെഹര്‍ ഹൗസില്‍ നിഹാല്‍ ജിസ്‌ലിക്കാണ് വെട്ടേറ്റത്. കല്ലാച്ചി -വാണിയൂര്‍ റോഡിലൂടെ നടന്നു പോവുമ്പോഴാണ് നിഹാലിന് വെട്ടേറ്റത്. 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് നിഹാല്‍ പൊലീസ് പറഞ്ഞു. 

രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് നടന്നു പോവുമ്പോഴാണ് സംഭവം. കാലിലും മുതുകിലും വെട്ടേറ്റ നിഹാലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കല്ലാച്ചിയില്‍ ഇന്ന് സിപിഎ, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റു മുട്ടിയിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഒഴിവായത്. ഇതിനു പിന്നാലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റത്.