അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ 35കാരനായ കൈലാസ് പവാറെന്നയാൾക്ക് 45 സ്റ്റിച്ചുകളുണ്ട്. ഇയാൾ പൂനൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കരിമ്പുപാടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ആക്രമണങ്ങളിൽ പരിക്കേറ്റവരിൽ കൂടുതലും.
മുംബൈ: മഹാരാഷ്ട്രയിലെ ധപോടി ഗ്രാമത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പുള്ളിപ്പുലിയാണ് ആക്രമണത്തിന് പിന്നില്ലെന്ന് ഗ്രാമത്തിലെ ചിലയാളുകൾ പറയുമ്പോൾ കാട്ടുനായയുടെ ആക്രമണമാണെന്നാണ് മറ്റ് ചിലർ പറയുന്നത്. എന്നാൽ ഇതുവരെ ജീവി ഏതാണെന്ന് കണ്ടെത്താത്ത ആ അജ്ഞാത ജീവിയെ പിടികൂടാനായി കെണ് ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ് അധികൃതർ.
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റ 35കാരനായ കൈലാസ് പവാറെന്നയാൾക്ക് 45 സ്റ്റിച്ചുകളുണ്ട്. ഇയാൾ പൂനൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കരിമ്പുപാടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ആക്രമണങ്ങളിൽ പരിക്കേറ്റവരിൽ കൂടുതലും. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ച വരേയാണ് ഗ്രാമത്തിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ചൂട് അധികമായതിനാൽ ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകളും വീടിന് പുറത്താണ് കിടന്നുറങ്ങിയത്. അതുകൊണ്ടാണ് ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ സംഖ്യ ഉയർന്നതെന്ന് ഗ്രാമത്തിലെ സർപ്പാഞ്ച് നന്ദ ഭണ്ഡവാൽക്കർ പറഞ്ഞു.
അതേസമയം അജ്ഞാത ജീവിയെ പിടികൂടാൻ കണി ഒരുക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ എംഎച്ച് ഹസാരെ പറഞ്ഞു. പുള്ളിപ്പുലിയുടേയും കാട്ടുനായ്ക്കളുടേയും കുറുക്കന്റേയുമൊക്കെ ചിത്രങ്ങൾ മാറി മാറി കാണിച്ചിരുന്നെങ്കിലും ഏത് മൃഗമാണ് ആക്രമിച്ചതെന്ന് ആക്രമണങ്ങളിൽ ഇരയായവർക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. പുള്ളിപ്പുലി ആളുകളെ കടിച്ചെടുത്തതിനുശേഷം വലിച്ച് കൊണ്ടുപോകുകയാണ് പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇവിടെ അങ്ങനെയൊന്നും തന്നെ സംഭവിച്ചിട്ടില്ല. എന്നാൽ ഉദ്യോഗസ്ഥർക്ക് പോലും ഏത് ജീവിയാണ് ആക്രമത്തിന് പിന്നില്ലെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
