ഇറ്റാനഗര്‍: ഇന്നു വിശ്വാസ വോട്ടെടുപ്പു നടക്കാനിരിക്കെ അരുണാചല്‍ പ്രദേശില്‍ നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രി നബാം ടൂക്കി രാജിവച്ചു. പേമ ഖണ്ഡുവാണു കോണ്‍ഗ്രസിന്റെ പുതിയ നേതാവ്. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണു കോണ്‍ഗ്രസിന്റെ നീക്കം.

നബാം തൂക്കിക്കെതിരെ വലിയ വികാരം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസിലെ 15 അംഗങ്ങള്‍ യോഗം ചേര്‍ന്നു പേമാ ഖണ്ഡുവിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.

60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 47 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ 21 പേര്‍ ഇപ്പോള്‍ പ്രതിപക്ഷത്തിനൊപ്പമാണ്. ഇതേത്തുടര്‍ന്നാണു ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെുപ്പ് നടത്തുന്നത്. 30 എംഎല്‍എമാരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. വിമത നേതാവ് കലികോ പുല്‍ 41 എംഎല്‍എമാരെ അണിനിരത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.