ശനിയാഴ്ച  ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന മലേഷ്യന്‍ ഏയര്‍വേയ്സ് വിമാനത്തിലാണ് ബംഗ്ലദേശ് സ്വദേശിയായ ഇരുപതുകാരന്‍ പരാക്രമം നടത്തിയത്

ക്വാലാലംപൂര്‍ : ആകാശത്ത് പറക്കുന്ന വിമാനത്തില്‍ യുവാവിന്‍റെ അഴിഞ്ഞാട്ടം. ശനിയാഴ്ച ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന മലേഷ്യന്‍ ഏയര്‍വേയ്സ് വിമാനത്തിലാണ് ബംഗ്ലദേശ് സ്വദേശിയായ ഇരുപതുകാരന്‍ പരാക്രമം നടത്തിയത്. ഇയാള്‍ മലേഷ്യന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. ധാക്കയിലേക്ക് പോകുകയായിരുന്നു ഇയാള്‍.

ലാപ്ടോപ്പില്‍ അശ്ലീല ചിത്രം കാണുവാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പ്രശ്നം തുടങ്ങിയത്. തുടര്‍ന്ന് വസ്ത്രമൂരിയെറിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയും ആക്രമിക്കുകയും ചെയ്തു.യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി.ഇയാള്‍ സ്വയംഭോഗം ചെയ്തതായി ഒപ്പം യാത്ര ചെയ്ത യാത്രക്കാരന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ എയര്‍ഹോസ്റ്റസുമാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇയാള്‍ വസ്ത്രം തിരികെയണിഞ്ഞു. എന്നാല്‍ പൊടുന്നനെ ഒരു ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതോടെ യാത്രക്കാരില്‍ ചിലര്‍ ഇയാളെ കീഴ്പ്പെടുത്തി കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടി ബന്ധനത്തിലാക്കി. പിന്നീട് ഇയാളെ പോലീസിന് കൈമാറി.