Asianet News MalayalamAsianet News Malayalam

ടീ ഷർട്ടു മുതൽ കോഫി കപ്പ് വരെ; പുതിയ പ്രചരണ തന്ത്രവുമായി നമോ ആപ്പ്

നമോ ആപ്പിലൂടെ മോദി മയമുള്ള വിവിധ ഉത്പന്നങ്ങളുടെ വിൽപന നടത്തിയാണ് ബിജെപി പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇതുവഴി ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി ഉപയോ​ഗിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. 
 

NaMo App begins sale of t shirt and coffee mug ahead of 2019 elections
Author
New Delhi, First Published Sep 18, 2018, 10:52 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചരണ തന്ത്രവുമായി രം​ഗത്തെത്തിയിരുക്കുകയാണ് ബിജെപി. നമോ ആപ്പിലൂടെ മോദി മയമുള്ള വിവിധ ഉത്പന്നങ്ങളുടെ വിൽപന നടത്തിയാണ് ബിജെപി പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇതുവഴി ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി ഉപയോ​ഗിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. 

ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, സ്റ്റിക്കേർസ്, കോഫി മഗ്, പേന, ഫ്രിഡ്ജ് മാഗ്‌നെറ്റ് തുടങ്ങിയ നൂറോളം ഉത്പന്നങ്ങൾ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. മേക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികൾ ലേഖനം ചെയ്ത ഉത്പന്നങ്ങളാണ് നമോ ആപ്പിലൂടെ ലഭിക്കുക.

ഇതുകൂടാതെ നമോ എഗെയ്ന്‍, നമോ നമ, യുവ ശക്തി, ഇന്ത്യ മോഡിഫയ്‍ഡ് എന്നിങ്ങനെ എഴുതിയ ഉത്പന്നങ്ങളും വില്‍പനയ്ക്കുണ്ട്. ടീഷര്‍ട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ന്‍ എന്നെഴുതിയിട്ടുള്ള ഒരു ജോ‍ഡി കോഫി മഗുകള്‍ക്ക് 150 രൂപയാണ് വില.  

Follow Us:
Download App:
  • android
  • ios