തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിന്‍റ സഹായത്തോടെയാണ് കേദല്‍ ചികിത്സയില്‍ തുടരുന്നത്.
ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കേദലിനെ പ്രവേശിപ്പിച്ചത്.
2017 ഏപ്രിൽ 9നാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. നന്തൻകോടുള്ള വീട്ടിനുള്ളിൽ വെന്തുകരിഞ്ഞ നാല് മൃതദഹേങ്ങളാണ് അന്നു പുലർച്ചെ കണ്ടത്. വീട്ടിലുണ്ടായിരുന്ന കേദൽ ജിൻസ രാജയെ ഒളിവിലായിരുന്നു. കേദൽ മതില്‍ ചാടി പോകുന്നത് കണ്ടവരുമുണ്ട്. ഇതോടെയാണ് സംശയം കേദലിലേക്ക വന്നത്. കാലിന് പൊള്ളലേറ്റ കേദൽ ചെന്നൈയിൽ പോയ ശേഷം മടങ്ങിവന്നപ്പോള്‍ തമ്പാനൂരിൽ വച്ച് പൊലീസ് പിടികൂടി. മാനസികരോഗമുണ്ടെന്ന് വരുത്താൻ ശ്രമിച്ചുവെങ്കിലും പൊലീസിൻറെ ചോദ്യം ചെയ്യലിൽ കേദൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പഠനത്തിൽ പിന്നോക്കം നിന്നതിനാൽ വീട്ടിലുണ്ടായ അവഗണനയും നിരന്തരമയ അച്ഛൻറെ ഭീഷണിയുമാണ് കൊലപാകത്തിന് പ്രേരിപ്പിച്ചതെന്നാണ് കേദലിൻറെ മൊഴി. ഇക്കാര്യം കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വിഷം കൊടുത്താണ് ആദ്യം കൊല്ലാൻ ശ്രമിച്ചത്. ഇതിന് എലിവിഷം വാങ്ങി നൽകിയെങ്കിലും ദേഹാസ്വസ്ഥ്യം മാത്രമാണ് വീട്ടുകാർക്ക സംഭവിച്ചത്. പിന്നീട് ആയുധം വാങ്ങി. പെട്രോള്‍ വാങ്ങി വീട്ടിൽ സൂക്ഷിച്ചു. തന്ത്രപരമായ ഒരോരുത്തരെയും മുറിക്കുള്ളിൽ എത്തിച്ച് വെട്ടിക്കൊന്നു. പിന്നീട് പെട്രോള്‍ ഒഴിച്ചു തീയിട്ടുവെന്ന് പൊലീസ് പറയുന്നു.
