രക്ഷാബന്ധന്‍ ആശംസകളോടെയാണ് മോദി സംഭാഷണം തുടങ്ങിയത്. തുടര്‍ന്ന് രാജ്യം ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കൊരുങ്ങുന്നതിനെ പറ്റിയും സൂചിപ്പിച്ചു. ഇതിന് ശേഷമാണ് കേരളത്തിലെ പ്രളയത്തെ പറ്റി സംസാരിച്ചത് 

ദില്ലി: കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'ലാണ് മോദി സൈനികരെ അഭിനന്ദിച്ചത്. 

ദുരിതത്തില്‍ വലയുന്ന കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ടെന്നും പല മേഖലകളില്‍ നിന്നായി കേരളത്തിന് പിന്തുണയെത്തിയെന്നും മോദി 'മന്‍ കീ ബാത്തി'ല്‍ പറഞ്ഞു. 

രക്ഷാബന്ധന്‍ ആശംസകളോടെയാണ് മോദി സംഭാഷണം തുടങ്ങിയത്. തുടര്‍ന്ന് രാജ്യം ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കൊരുങ്ങുന്നതിനെ പറ്റിയും സൂചിപ്പിച്ചു. ഇതിന് ശേഷമാണ് കേരളത്തിലെ പ്രളയത്തെ പറ്റി സംസാരിച്ചത്. കേരളം വേഗത്തില്‍ തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.