ദില്ലി: സ്വച്ഛ് ഭാരത് പദ്ധതിക്കായി മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി നന്ദി പറഞ്ഞത്. സ്വച്ഛ് ഭാരത് പദ്ധതിക്കായി ഇന്ത്യ ഒന്നായി പങ്ക് ചേര്‍ന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഖാദി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ പ്രധാന മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്ക് നവരാത്രി ആശംസകളും മന്‍കീ ബാത്ത് പരിപാടിയുടെ മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നേര്‍ന്നു.
