ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന അര്‍ദ്ധ കുംഭമേളയില്‍ മോദി സ്‌നാനം നടത്തിയെന്ന് അവകാശപ്പെട്ട് 'വി സപ്പോര്‍ട്ട് നാഷണലിസം' എന്ന ഫേസ്‌ബുക്ക് പേജാണ് ചിത്രം ഷെയര്‍ ചെയ്തത്.

പ്രയാഗ്‍രാജ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് 2004ലെ ചിത്രങ്ങള്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന അര്‍ദ്ധ കുംഭമേളയില്‍ മോദി സ്‌നാനം നടത്തിയെന്ന് അവകാശപ്പെട്ട് 'വി സപ്പോര്‍ട്ട് നാഷണലിസം' എന്ന ഫേസ്‌ബുക്ക് പേജാണ് ചിത്രം ഷെയര്‍ ചെയ്തത്.

പിന്നാലെ മറ്റനേകം സമൂഹമാധ്യമ ഗ്രൂപ്പുകളിലും ഈ ചിത്രം ഇതേ തലക്കെട്ടില്‍ പ്രചരിച്ചു. മധ്യപ്രദേശിലെ ഉജ്ജൈനില്‍ 2004ല്‍ നടന്ന സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. ചിത്രം 2004ലേത് ആണെന്ന് ഗുളിള്‍ ഇമേജ് സെര്‍ച്ച് സംവിധാനവും അടിവരയിടുന്നു.

ഷിപ്ര നദിക്കരയില്‍ എല്ലാ 12 വര്‍ഷവും കൂടുമ്പോള്‍ നടക്കുന്ന ഹിന്ദു ആഘോഷമാണ് സിംഹസ്ഥ. 2004ല്‍ മേള നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി.