ദില്ലി: സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും, എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തെ ബഹുമാനിക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചത്. ദേശീയ ഗാനം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തിയ്യറ്റില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.