തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതാ വികസനം 45 മീറ്ററില്‍ത്തന്നെയായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കലിനായി സമഗ്ര പാക്കെജ് നടപ്പാക്കും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കും. സ്ഥലമേറ്റെടുക്കലിലെ പ്രയാസംകൊണ്ട് സംസ്ഥാനത്ത് ഒരു പദ്ധതിയും തടസപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.