ദില്ലി: ദേശീയ റോൾ പ്ലേ ആന്റ് ഫോക് ഡാൻസ് മത്സരത്തിൽ കേരളത്തിനു മൂന്നാം സ്ഥാനം. എൻസിഇആർടി ഡൽഹിയിൽ സംഘടിപ്പിച്ച മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കല്ലറ ഗവ. വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളായിരുന്നു പങ്കെടുത്തത്. കൗമാരകാലത്തെ വെല്ലുവിളികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അവതരണമാണ് കല്ലറ സ്കൂളിലെ ഒന്‍പതാം ക്ലാസിലെ വിദ്യാർഥിനികൾ നടത്തിയത്.
ആമി. ആർ. കുമാർ, നന്ദന സെൻകുമാർ, എസ്. അഞ്ജന, എസ്. ആർ അഫ്സാന, എ.എസ് അർച്ചന എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. കല്ലറ സ്കൂളിലെ അധ്യാപകരായ എസ്.എസ് ജീജാ, അഭിലാഷ് ചന്ദ്രൻ എന്നിവരും ഡൽഹിയിൽ നടന്ന മത്സരത്തിൽ കുട്ടികൾക്കൊപ്പമെത്തിയിരുന്നു.
മത്സരത്തിൽ ആസാമിന് ഒന്നാം സ്ഥാനവും മഹാരാഷ്ട്രയ്ക്കു രണ്ടാം സ്ഥാനവും ലഭിച്ചു. 33 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ ഒന്‍പതു ടീമുകളാണ് മാറ്റുരച്ചത്.
