Asianet News MalayalamAsianet News Malayalam

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

സെപ്തംബര്‍ പത്ത് തിങ്കളാഴ്ചയാണ്  ഭാരത് ബന്ദ്. ബിഎസ്പി ഒഴികെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനോട് സഹകരിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പന്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. രാജ്യത്ത് കുറച്ചു ദിവസമായി ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് മാത്രം പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി. 

 

national strike in fuel price rise
Author
Delhi, First Published Sep 6, 2018, 6:13 PM IST

ദില്ലി: കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍  ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.

സെപ്തംബര്‍ പത്ത് തിങ്കളാഴ്ചയാണ്  ഭാരത് ബന്ദ്രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പന്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. 

പി.സി.സി അധ്യക്ഷൻമാരെയും ട്രഷര്‍മാരെയും പങ്കെടുപ്പിച്ച് ദില്ലിയിൽ ചേര്‍ന്ന യോഗത്തിലാണ് ബന്ദ് നടത്താൻ അന്തിമ തീരുമാനം എടുത്തത്. പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിൽ തിങ്കളാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ധര്‍ണയും നടത്തും . നാല് വര്‍ഷം കൊണ്ട് ഇന്ധന നികുതി ഇനത്തിൽ 11 ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം . ഇന്ന് മാത്രം പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി. 

പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിലാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു . വിലക്കയറ്റവും , റഫാൽ അഴിമതി ആരോപണങ്ങളും  കേന്ദ്രസര്‍ക്കാരിനെതിരെ   നിരന്തര സമരത്തിനാണ് നീക്കം .കേന്ദ്ര സര്‍ക്കാരിനെതിരെ  വീടു വീടാന്തരമുള്ള പ്രചാരണം നടത്തും . ഒക്ടോബര്‍ രണ്ട് മുതൽ നവംബര്‍ 19 വരെയാണ് ലോക് സമ്പര്‍ക്ക്  അഭിയാൻ എന്ന പ്രചാരണം.  ഫണ്ട് പിരിവിനും കോണ്‍ഗ്രസ്  യോഗം തീരുമാനിച്ചു .

Follow Us:
Download App:
  • android
  • ios