പിടിയിലായത് അന്താരാഷ്ട്ര മയക്കുമരുന്ന കടത്തിലെ മുഖ്യ കണ്ണി
തിരുവനന്തപുരം: തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ വിദേശത്തേക്ക് കടത്താൻ ശ്രമിക്കവേ പിടിയിലായത് അന്താരാഷ്ട്ര മയക്കുമരുന്ന കടത്തിലെ മുഖ്യ കണ്ണി. മാലിക്കാരനായ ഷാ നീസ് മാഹീരാണ് പിടിയിലായത്. ഹാഷിഷ് ഓയിലിന് അഞ്ചുകോടിയിലധികം വില വരുമെന്ന് ഐജി പി.വിജയന്‍ പറഞ്ഞു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തേടിയിരുന്നയാളാണ് പിടിയിലായത്. ആദ്യമായിട്ടാണ് ഇയാള്‍ പിടിയിലാകുന്നതെന്നും ഐജി പറഞ്ഞു.
